Search
Close this search box.

സ്വന്തം പുരയിടത്തിൽ കഞ്ചാവ് നട്ടു വളർത്തിയ യുവാവ് പിടിയിൽ..

eiDHT9787070

നെടുമങ്ങാട് : നെടുമങ്ങാട് സ്വന്തം പുരയിടത്തിൽ കഞ്ചാവ് നട്ടു വളർത്തിയ യുവാവ് പിടിയിൽ.നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എൽ ഷിബുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ നെടുമങ്ങാട് ചെല്ലാംകോട് ചെല്ലാംകോട് പറമ്പ് വാരത്ത് വീട്ടിൽ മഹേഷ് (34) നെ അറസ്റ്റ് ചെയ്തു.ഇയാളുടെ പുരയിടത്ത് നട്ടുവളർത്തിയ 3 മാസം പ്രയമുള്ളതും 165 Cm ഉയരം ഉള്ളതുമായ രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി.മഹേഷിന്റെ പേരിൽ പ്രതിയാക്കി അറസ്റ്റ്‌ രേഖപ്പെടുത്തി. 8 വർഷമായി സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന ആളാണ് പ്രതി. പരിശോധനയിൽ പ്രിവന്റീവ് ആഫീസർമാരായ സാജു, അനിൽകുമാർ,സിവിൽ എക്സൈസ് ഓഫീസർ മഹേഷ്,ബിജു,സജികുമാർ,സജീബ്,വനിത സിവിൽ എക്സൈസ് ഓഫീസർ രമ്യ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!