ആറ്റിങ്ങൽ : എസ്.എഫ്.ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെയും ആറ്റിങ്ങൽ ഗവൺമെൻറ് കോളജിലെ എൻഎസ്എസ് വോളണ്ടിയർമാരുടെയും നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യമായ സാധനങ്ങൾ എത്തിച്ചു നൽകാൻ വാഹനം പുറപ്പെട്ടു. ദുരിതബാധിത ഭാഗങ്ങളിലേക്കുള്ള വാഹനയാത്രയുടെ ഫ്ലാഗ് ഓഫ് കർമം ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം പ്രദീപ് നിർവഹിച്ചു.