ചെമ്മരുതി : കേരളത്തെ നടുക്കിയ മഹാ പ്രളയത്തിലും ഉരുൾ പൊട്ടലിലും ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനും അവർക്ക് വേണ്ടുന്ന ആവിശ്യസാധനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിക്കുന്നതിനും വേണ്ടി ചെമ്മരുതി ഗ്രാമപഞ്ചായത്ത് ഓഫീസിൽ കളക്ഷൻ പോയിന്റ് ഇന്ന് മുതൽ ആരംഭിച്ചു. വ്യക്തികൾ,രാഷ്ട്രീയ പാർട്ടികൾ, വ്യാപാരിവ്യവസായികൾ, സന്നദ്ധസംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ,യുവജന സംഘടനകൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിൽഉറപ്പ് തൊഴിലാളികൾ, സമുദായ സംഘടനകൾ,സ്കൂളുകൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ,അംഗൻവാടികൾ എന്നിവർ താഴെപറയുന്ന ആവശ്യവ സ്തുക്കൾ എത്തിച് പ്രളയത്തിൽ കഷ്ടപ്പെടുന്ന സഹോദരങ്ങളെ സഹായിക്കണമെന്ന് പഞ്ചായത്ത് അറിയിക്കുന്നു.
ആവശ്യസാധനങ്ങൾ
ബെഡ്ഷീറ്റുകൾ, കൈലികൾ, തോർത്തുകൾ, നൈറ്റികൾ, കുട്ടികളുടെ ഡ്രെസ്സുകൾ, മരുന്നുകൾ, ടെറ്റോൾ, സോപ്പ്. പേസ്റ്റ്, സാനിറ്ററി നാപ്കിന്നുകൾ, ഷർട്ടുകൾ,അരി, പയർ വർഗ്ഗങ്ങൾ,പഞ്ചസാര, തേയില,പാൽപൊടി,ബിസ്‌ക്കറ്റുകൾ,മിനറൽവാട്ടർ,ക്ലീനിങ് സാധനങ്ങൾ എന്നിവ എത്തിക്കേണ്ടതാണ്. യാതൊരു കാരണവശാലും ഉപയോഗിച്ച സാധനങ്ങൾ കൊണ്ട് വരാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് അറിയിച്ചു…