ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ക്യാൻസർ രോഗനിർണ്ണയും പ്രതിരോധ പ്രവർത്തനങ്ങളു പദ്ധതിയുടെ ഭാഗമായി വാളന്റിയർ മാർക്കുള്ള പരിശീലനമാരംഭിച്ചു. മുദാക്കൽ, വക്കം, കിഴുവിലം, അഞ്ചുതെങ്ങ്, കടയ്ക്കാവൂർ ,ചിറയിൻകീഴ് എന്നീ പഞ്ചായത്തുകളിലുള്ള വാളന്റിയർ മാർക്കാണ് പരിശീലനം നൽകുന്നത്. കിഴുവിലം പഞ്ചായത്തിലെ വോളന്റിയർ പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്പ്രസിഡന്റ് എ.അൻസാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ സി.പി. സുലേഖ, ബ്ലോക്ക് പഞ്ചായത്തംഗം എസ്.ചന്ദ്രൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഗിരീഷ് കുമാർ ,ഫൈസൽ, ഉണ്ണികൃഷ്ണൻ, ഷാജി, ശ്യാമളയമ്മ, പഞ്ചായത്ത് സെക്രട്ടറി മിനി തുടങ്ങിയവർ സംസാരിച്ചു.അഞ്ചുതെങ്ങ് കമ്മ്യൂ ണിറ്റി ഹെൽത്ത് സെന്റർ മെഡിക്കലാഫീസർ ഡോ. ദീപക്, ഡോ. ദീപാ രവി തുടങ്ങിയവർ ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീകണ്ഠൻ സ്വാഗതവും കോർഡിനേറ്റർ പ്രമോദ് നന്ദിയും പറഞ്ഞു.
