Search
Close this search box.

സമൂഹമാധ്യമങ്ങളിൽ താരമാകുന്ന കല്ലമ്പലം സ്റ്റേഷനിലെ പോലീസുകാരൻ…

ei6O8D418041

attingalvartha.com special report

കല്ലമ്പലം : പോലീസ് ചെയ്യുന്ന അനീതിയും അക്രമവും മാത്രം ചർച്ചയാവുന്ന ഈ കാലഘട്ടത്തിൽ ഇങ്ങനെയൊരു പോലീസുകാരൻ സമൂഹമാധ്യമങ്ങളിൽ താരമാകുന്നു. കല്ലമ്പലം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ദിനു പ്രകാശ് ചാക്കും തലയിൽ ചുമന്നു നിൽക്കുന്ന ഫോട്ടോയാണിത്.സ്വന്തം വീട്ടിലേക്കോ കുടുംബത്തിനോ വേണ്ടിയല്ല, പൊതുജനങ്ങളുടെ സംരക്ഷണം ചുമതലയേൽപ്പിക്കപ്പെട്ട പോലീസ് എന്ന നിലയ്ക്ക് പ്രളയ ദുരിതത്തിൽ അകപ്പെട്ടവർക്ക് സഹായം എത്തിക്കാൻ സാധനങ്ങൾ ചുമക്കുന്ന രംഗം ആണിത്.

ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് പോലിസ് ഡിപ്പാർട്ട്‌മെന്റും സംഘടനകളും സംയുക്തമായി സമാഹരിച്ച് വിഭവങ്ങൾ എത്തിക്കുന്നതിന്റെ തിരക്കിലാണ് അദ്ദേഹം. ഇതൊരു സാധാരണ സംഭവമായി തോന്നാമെങ്കിലും ഈ കാലഘട്ടത്തിൽ ഈ ഒരു ചിത്രം പൊതുജനങ്ങൾക്ക് ഒരുപാട് പ്രതീക്ഷയും ആത്മ വിശ്വാസവുമാണ്‌ നൽകുന്നത്. പോലീസിനെ കുറിച്ച് പല തരത്തിലുള്ള പേടിപ്പിക്കുന്ന വാർത്തകൾ മാത്രം അറിയുന്ന സാധാരണക്കാർ ഇങ്ങനെ ചില ഉദ്യോഗസ്ഥരെ കാണുമ്പോൾ പോലീസിനെ കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് ശരിയായ രീതിയിലേക്ക് മാറാനും നിയമത്തിലും നിയമ സംരക്ഷകരിലും കൂടുതൽ വിശ്വാസം ഉണ്ടാകാനും സാധ്യതയുണ്ട്. എല്ലാ പോലീസുകാരും കുഴപ്പക്കാരല്ലെന്നും അവരിലും നന്മ ഉണ്ടെന്നും ജനങ്ങൾക്ക് തോന്നിപ്പിക്കാൻ ഇതൊക്കെ കാരണമായേക്കാം. നാടിന്റെ നന്മയ്ക്കായും സംരക്ഷണത്തിനായും ഒരുപാട് കഷ്ടപ്പെടുന്ന കുറച്ചു നല്ല പോലീസുകാരുടെ സേവനമാണ് കേരള പൊലീസിന്റെ മുതൽകൂട്ട്.

-CE

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!