ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള ദേശീയ സമ്പാദ്യ പദ്ധതി ഏജൻറുമാർ ദുരിതാശ്വാസ നിധിയിലേയ്ക്ക് 50,000 രൂപ ആദ്യ ഗഡുവായി ബ്ലോക്ക് പഞ്ചായത്തിനു കൈമാറി. കൺവീനർ ബീനാ റോയിയിൽ നിന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് തുകഏറ്റുവാങ്ങി.ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്.ചന്ദ്രൻ ,എൻ.ദേവ് ,സിന്ധുകുമാരി, ഗീതാ സുരേഷ് ബി ഡി ഒ എസ്.ആർ. രാജീവ്, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ എസ്.രാജേഷ് ജോസ് ,ആർ.കെ.ബാബു, സാക്ഷരത നോഡൽ പ്രേരക് ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു
