ചുള്ളിമാനൂർ : ഇളവട്ടം പോസ്റ്റ് ഓഫിസിന് സമീപം കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ചു. ഇന്ന് വൈകുന്നേരം 5 അര മണി കഴിഞ്ഞാണ് സംഭവം. കുളത്തുപ്പുഴ ഭാഗത്ത് നിന്ന് വന്ന ലോറിയും തിരുവനന്തപുരത്ത് നിന്നും വന്ന കെഎസ്ആർടിസി ബസ്സുമാണ് കൂട്ടിയിടിച്ചത്. റോഡ് വശത്തെ ചെളിക്കെട്ട് കാരണം വാഹനം ഒതുക്കിയതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. എന്നാൽ ഗതാഗത തടസ്സമുണ്ടായി.
