ചെമ്മരുതി : പ്രളയത്തിൽപ്പെട്ടു ദുരിതമനുഭവിക്കുന്നവർക്കായിെ ചെമ്മരുതി പഞ്ചായത്തിൽ ആരംഭിച്ച കളക്ഷൻ സെന്ററിൽ സമാഹരിച്ച ഭക്ഷ്യധാന്യങ്ങൾ ജില്ലാ പഞ്ചായത്തിന്റെ കളക്ഷൻ സെന്ററിന് കൈമാറി. തിരു: ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ വെച്ച് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ജയസിംഹൻ, ഗ്രാമ പഞ്ചായത്ത് അംഗം അരവിന്ദൻ എന്നിവരിൽ നിന്ന് ജില്ലാ പഞ്ചായ പ്രസിഡന്റ് വി.കെ.മധു, സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി.പി.മുരളി, ജില്ലാ പ്ലാനിംഗ് ഓഫിസർ ബിജു എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
