കണിയാപുരം :സാന്ത്വനത്തിന്റെ തലോടലുമായി ടീം കണിയാപുരം പളളിനട നിലമ്പൂരും എത്തി, കഴിഞ്ഞ തവണ ചെങ്ങന്നൂരിൽ റിലിഫ്, റെസ്ക്യൂ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ തന്നെയാണ് നിലമ്പൂരും എത്തിയത്, കണിയാപുരം പളളിനട നിവാസികൾ സ്വരുപിച്ച് നൽകിയ ഇരുന്നൂറ് കുടുംബ അംഗങ്ങൾക്കുള്ള ഭക്ഷ്യധാന്യ കിറ്റുകൾ, അത്യാവശ്യം മരുന്നുകൾ, വസ്ത്രങ്ങൾ, പാത്രങ്ങൾ അടക്കം സാധനങ്ങളുമായി എത്തിയ ടീം കണിയാപുരം പളളിനട റിലിഫ് വിതരണത്തിന് ശേഷം ശുചീകരണ പ്രവർത്തനങ്ങളിലും സഹകരിച്ചു, ഹരിത സ്പർശം ചെയർമാൻ ഷഹീർ ജി അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ നൗഷാദ് ഷാഹുൽ, മുനീർ കുരവിള, അൻസാരി ഗസ്സാലി, ബിലാൽ എന്നിവർ അംഗങ്ങളായിരുന്നു, നിലമ്പൂരിൽ എത്തിയ സംഘം പി.വി അബ്ദുൽ വഹാബ് എം.പി, ഇ ടി മുഹമ്മദ് ബഷീർ എം.പി, കെ.പി.എ മജീദ് ജില്ലാ പഞ്ചായത്ത് അംഗം ടി.പി.അഷറഫ് അലി അടക്കമുള്ള ജനപ്രതിനിധികളെ കണ്ട് റിലീഫ് പ്രവർത്തനങ്ങൾ വിശദീകരിച്ചു,
