പാലോട് : പെരിങ്ങമ്മല സ്വദേശികളെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ.പെരിങ്ങമ്മല സ്വദേശികളായ നവാസ്, ജിയാസ്,സലീം എന്നിവരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ പെരിങ്ങമ്മല വില്ലേജിൽ ഇലവുപാലം അടിപ്പറമ്പ് കിഴക്കുംകര പുത്തൻ വീട്ടിൽ ഷിജുലാൽ(25),പെരിങ്ങമ്മല വില്ലേജിൽ ഇലവു പാലം അടിപ്പറമ്പ് കിഴക്കുംകര വീട്ടിൽ അരുൺ(19),പെരിങ്ങമ്മല വില്ലേജിൽ ഇലവുപാലം ചോനമല അമൽ ഭവനിൽ ആരോമൽ(19) എന്നിവരെ പാലോട് സി.ഐ സി.കെ മനോജിന്റ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. മദ്യലഹിയിലായിരുന്ന പ്രതികൾ റോഡിൽ നിന്നിരുന്ന പെരിങ്ങമ്മല സ്വദേശികളായ നവാസ്, ജിയാസ്, സലീം, എന്നിവരെ അസഭ്യം വിളിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത വൈരാഗ്യത്തിൽ പ്രതികൾ ഇവരെ ക്രൂരമായി ദേഹോപദ്രവം ഏല്പിക്കുകയും കല്ലുകൾ കൊണ്ട് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു എന്നാണ് പോലീസ് പറയുന്നത്. ഏറു കൊണ്ട നവാസ് ചികിത്സയിലാണ്. പാലോട് സി.ഐ സി.കെ മനോജ്,എസ്.ഐ മാരായ സതീഷ് കുമാർ,ഭുവനേന്ദ്രൻ നായർ, എ.എസ്.ഐ അൻസാരി,സി.പി.ഒ മാരായ പ്രദീപ്,മനു,വിനീത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
