Search
Close this search box.

ആറ്റിങ്ങൽ ടിബി ജംഗ്ഷനിലെ പാർക്കിൽ സ്ഥാപിച്ച പൊതു ശൗചാലയം എവിടെ?

eiLGSI618630

ആറ്റിങ്ങൽ : ആറ്റിങ്ങൽ ടിബി ജംഗ്ഷനിലെ പാർക്കിൽ സ്ഥാപിച്ചിരുന്ന പൊതു ശൗചാലയം കാണാനില്ലെന്ന് ആക്ഷേപം. ലക്ഷങ്ങൾ മുടക്കി പൊതുജനങ്ങൾക്ക് വേണ്ടി സ്ഥാപിച്ച ശൗചാലയമാണ് ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നത്. എന്നാൽ പാർക്കിനുള്ളിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന ഭക്ഷണശാല പൊതുശൗചാലയം അടച്ചെടുത്ത് തങ്ങളുടേതാക്കി എന്നും ആരോപണമുണ്ട്. അതുകൊണ്ട് ഇപ്പോൾ ഭക്ഷണശാലയിൽ കയറിയാലെ ശൗചാലയം ഉപയോഗിക്കാൻ കഴിയൂ എന്ന നിലയാണുള്ളത്. മുൻ എംപി സമ്പത്തിന്റെ ഫണ്ടിൽ നിന്ന് അനുവദിച്ച തുകയിൽ നിന്നാണ് ഓപ്പൺ എയർ ഓഡിറ്റോറിയം നിർമിച്ചത്. ഇവിടെ കുട്ടികൾക്കായി ചെറിയ പാർക്കും സജ്ജീകരിച്ചു. എന്നാൽ ഓപ്പൺ എയർ ഓപ്പണായി തന്നെ കിടക്കുന്നതല്ലാതെ പ്രത്യേകിച്ച് ഒന്നും നടന്നില്ല. അവിടെ സാമൂഹിക വിരുദ്ധർക്ക് വിളയാടാൻ ലക്ഷങ്ങൾ മുടക്കിയത് പോലെയാണ്. കാരണം അവിടെ സാമൂഹിക വിരുദ്ധ ശല്യം കൂടി വരുന്നതായി നാട്ടുകാരുടെ ആരോപണമുണ്ട്. ഉണ്ടായിരുന്ന പാർക്ക്‌ റോഡ് വികസനം വന്നപ്പോൾ ചിരുങ്ങി, ഇപ്പോൾ ഒന്നിനും കഴിയാത്ത സ്ഥിതിയായി. മാത്രമല്ല നിലവിൽ ഉള്ള സ്ഥലം കാടും കയറി ഇഴജന്തുക്കൾക്ക് താവളമായി മാറുന്നു.

ഈ പ്രദേശത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലേ ജീവനക്കാർക്കും വഴിയാത്രക്കാർക്കും വളരെ ഉപയോഗപ്രഥമായിരുന്നു പൊതു ശൗചാലയം. എന്നാൽ ഇതിപ്പോൾ ഇവിടെ കാണാനില്ലെന്നാണ് യാത്രക്കാർ പറയുന്നത്. മറ്റു കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന നഗരസഭ എന്തുകൊണ്ട് വാടകയ്ക്ക് നൽകിയ സ്വന്തം സ്ഥലത്തെ കയ്യേറ്റം കാണുന്നില്ല എന്നും യാത്രക്കാർ ചോദിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!