ആറ്റിങ്ങൽ : വിലയ്ക്കുവാങ്ങിയ ബുള്ളറ്റിന്റെ എൻ.ഒ.സി നൽകാത്തത് ചോദ്യം ചെയ്ത് പോലീസിൽ പരാതി നൽകിയതിനെ തുടർന്നുള്ള വിരോധം നിമിത്തം പരാതിക്കാരനെ വീട്ടിൽ കയറി ദ്രോഹവും ഏൽപ്പിച്ചു പിടിച്ചുപറിയും നാശനഷ്ടവും വരുത്തിയ സംഘത്തെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു.
കിഴുവിലം വില്ലേജിൽ ചെറുവള്ളിമുക്ക് പറയത്തകോണം വിജയ വിഹാറിൽ വിജയന്റെ മകൻ അജിത്ത്( 25 ), പാങ്ങപ്പാറ വില്ലേജിൽ ചാവടിമുക്ക് പുതുവൽ മേക്കോണത്ത് വീട്ടിൽ ഭാസ്കരൻ നായരുടെ മകൻ ശ്രീകുമാർ (46), ആറ്റിങ്ങൽ വില്ലേജിൽ പച്ചക്കുളം കമലാ രംഗത്തിൽ മാധവൻ നായരുടെ രാജേഷ് (35), ആറ്റിങ്ങൽ ചിറ്റാറ്റിൻകര ദേശത്ത് തോട്ടവാരം തമ്പുരാൻ വിളാകത്ത് വീട്ടിൽ സുകുമാരന്റെ മകൻ അനിൽകുമാർ (40 ), ആറ്റിങ്ങൽ വില്ലേജിൽ ആറ്റിങ്ങൽ ബോയ്സ് സ്കൂളിന് സമീപം പ്രഭാകരൻ നായരുടെ മകൻ ജോഷി (46) എന്നിവരാണ് അറസ്റ്റിലായത്.
ഇടയ്ക്കോട് വില്ലേജിൽ പൂവത്തുംമൂട് ചാവടിമുക്ക്
നിധിയിൽ വാടകയ്ക്ക് താമസിക്കുന്ന ഹുസൈന്റെ മകൻ ജുനൈദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി. ആറ്റിങ്ങൽ ഡിവൈഎസ്പി വിദ്യാധരന്റെ നിർദ്ദേശാനുസരണം എസ്.ഐ ശ്യാം എം.ജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.