Search
Close this search box.

വക്കീൽ ഓഫിസിൽ മോഷണം നടത്തവേ വക്കീൽ എത്തി, കള്ളനെ പൂട്ടി ജയിലിലാക്കി.

ei12Q0E95231

കാട്ടാക്കട: മോഷണം പാളിപ്പോയ കള്ളൻ വക്കീലിന്റെ പൂട്ടിൽ വീണു. കാട്ടാക്കട കോടതിയുടെ സമീപത്തു അഡ്വ. റജീന മാക്‌സിപ്പോളിന്റെ ഓഫീസിൽ വക്കീല്‍ ഇല്ലാത്ത സമയത്താണ്‌ സംഭവം. ഓഫിസിന്റെ വാതില്‍ തുറന്നു അകത്തു കയറി മേശവലിപ്പില്‍ പരിശോധന നടത്തുന്നതിനിടെ പെട്ടെന്ന് വക്കീല്‍ ഓഫീസിലേക്ക്‌ കയറി വന്നു. തുടർന്ന് ഓഫീസിനുള്ളിൽ സംശയാസ്‌പദമായ രീതിയില്‍ ആളെ കണ്ടതോടെ പുറത്തു നിന്നു വാതില്‍ പൂട്ടുകയും ചെയ്‌തു.

വെള്ളറട, കോവിലൂര്‍, ആനപ്പാറ, ആര്‍. വി. ചര്‍ച്ചിന്‌ സമീപം രാജാ കോട്ടേജില്‍ നിന്നും വെള്ളറട, ആറാട്ടുകുഴി, പന്നിമല, ജി. ടി . ഭവനില്‍ താമസിക്കുന്ന രാജു എന്ന ഗോഡ്‌ വിന്‍ രാജ്‌ (48) നെയാണ്‌ സംഭവവുമായി ബന്ധപ്പെട്ട്‌ കുടുങ്ങിയത്‌. തുടര്‍ന്ന്‌ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പോലീസ്‌ എത്തി ഇയാളെ കസ്‌റ്റഡിയില്‍ എടുത്തു പരിശോധന നടത്തിയപ്പോള്‍ ഇയാള്‍
ഓഫീസില്‍ നിന്നും മോഷ്‌ടിച്ച ആയിരം രൂപയും മോഷണത്തിനായി കരുതിയിരുന്ന സ്‌ക്രൂ ഡ്രൈവര്‍ ഉള്‍പ്പടെ കണ്ടെത്തി. പാറശാല, ആര്യങ്കോടു, വെള്ളറട, പോലീസ്‌ സേ്‌റ്റഷനുകളില്‍ വാഹന മോഷണ കേസ്‌ ഉള്‍പ്പടെ നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ ഉള്ളതായി പോലീസ്‌ പറഞ്ഞു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!