പ്രളയത്തിൽ നിന്നും അതിജീവിക്കാൻ പ്രളയബാധിത പ്രദേശങ്ങളിൽ വീടുകൾ കഴുകി വൃത്തിയാക്കുവാനും കിണറുകൾ വൃത്തിയാക്കുവാനും മലിനജലം മാറ്റുവുനുമായി മംഗലപുരം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനപ്രകാരം പ്രഡിഡന്റ് വേങ്ങോട് മധുവിന്റെ നേതൃത്വത്തിൽ മലപ്പുറത്തേക്ക് പുറപ്പെട്ടു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷാനിബ ബീഗം യാത്രക്ക് ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡണ്ട് സുമ ഇടവിളാകം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ക്ഷേമകാര്യ ചെയർപേഴ്സൺ എസ്. ജയ, മെമ്പർമാരായ എം. ഷാനവാസ്, വി. അജികുമാർ, സി. അജികുമാർ, വേണുഗോപാലൻ നായർ, എം. എസ്. ഉദയകുമാരി, ലളിതാംബിക, എസ്. ആർ. കവിത,അമൃത, സി ഡി എസ് ചെയർപേഴ്സൺ ബിന്ദു ജെയിംസ് എന്നിവർ സംബന്ധിച്ചു. ഒരു ലോഡ് ഭക്ഷ്യധാന്യവും വസ്ത്രങ്ങളും ക്ളീനിംഗ് വസ്തുക്കളും കഴിഞ്ഞ ആഴ്ച ഗ്രാമ പഞ്ചായത്ത് മലപ്പുറത്തെക്ക് അയച്ചിരുന്നു.
