ദുരിതബാധിതർക്കായി വീണ്ടും തിരുവാതിരയുടെ കാരുണ്യ ഓട്ടം, 5 ബസ്സുകളുടെ മുഴുവൻ കളക്ഷനും സാധനങ്ങളായി എത്തിക്കും

eiE767Z28292

ആറ്റിങ്ങൽ : വടക്കനെന്നോ തെക്കനെന്നോ വേർതിരിവില്ലാതെ പ്രളയബാധിത പ്രദേശങ്ങളിലേക്ക് സഹായം ഒഴുകിയെത്തുമ്പോൾ കഴിഞ്ഞ വർഷത്തെ പോലെ തിരുവാതിര മോട്ടോർസ് ഇത്തവണയും ഒരു ദിവസം ദുരിതബാധിതർക്കായി മാറ്റി വെച്ചു. ഇന്ന്‌ തിരുവാതിരയുടെ 5 ബസുകളുടെയും സർവീസുകളുടെ മുഴുവൻ തുകയും ചേർത്തുവെച്ചു കൊണ്ട് പ്രളയാബാധിതർക്ക് സാധനങ്ങൾ എത്തിക്കും.

തിരുവാതിര മോട്ടോർസ് കളക്ഷൻ പോയിന്റ് ആരംഭിച്ചതോടൊപ്പമാണ് ബസ്സിലെ യാത്രക്കാരിൽ നിന്നും ടിക്കറ്റിനു പകരം ബക്കറ്റ് പിരിവ് നടത്തി ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം ഉൾപ്പെടെ ചേർത്തുവെച്ച് ആവശ്യ സാധനങ്ങൾ വാങ്ങി എത്തിക്കുന്നത്. ആറ്റിങ്ങൽ – അയിലം, ആറ്റിങ്ങൽ – കിളിമാനൂർ, ആറ്റിങ്ങൽ – കിളിമാനൂർ – നിലമേൽ – കടയ്ക്കൽ – മടത്തറ, വെഞ്ഞാറമൂട് – ആറ്റിങ്ങൽ – കൊടുവഴന്നൂർ – കാരേറ്റ്, ആറ്റിങ്ങൽ – കല്ലമ്പലം – വർക്കല റൂട്ടുകളിൽ സർവീസ് നടത്തുന്ന ബസ്സുകളിലാണ് കാരുണ്യ ഓട്ടം നടന്നത്.

 

ആറ്റിങ്ങലിൽ കാരുണ്യ ഓട്ടം നടത്തി ‘കാരുണ്യ ബസ്’ എന്ന ലേബലിലേക്ക് മാറുന്ന തിരുവാതിര ഇതിനോടകം വിവിധ തരത്തിൽ സഹായം എത്തിക്കാൻ 15ഓളം കാരുണ്യ യാത്രകൾ നടത്തിയിട്ടുണ്ട്. ഇപ്പോൾ ഈ പ്രളയത്തിൽ 92.7ബിഗ് എഫ്. എമ്മുമായി കിടിലം ഫിറോസ്, ആർ.ജെ സുമി എന്നിവരുടെ നേതൃത്തിൽ അവരോടൊപ്പം ചേർന്നും അല്ലാതെയും പ്രളയബാധിതർക്ക് സാധനങ്ങൾ എത്തിക്കാൻ സൗജന്യമായി വാഹനം നൽകിയിരുന്നു. മറ്റു ആവശ്യ സാധനങ്ങൾ എത്തുന്നതോടൊപ്പം പാത്രങ്ങളും വിദ്യാർത്ഥികൾക്ക് വേണ്ട പുസ്തകങ്ങളും എത്തിക്കാനാണ് തങ്ങൾ കൂടുതലും ശ്രമിക്കുന്നതെന്ന് തിരുവാതിര മോട്ടോർസ് ഉടമകളായ സുദർശനൻ പിള്ളയും നിഖിൽ സുദർശനനും പറഞ്ഞു. പൈസ സ്വരൂപിച്ച് സാധനങ്ങൾ വാങ്ങുന്നതോടൊപ്പം തിരുവാതിര ബസ്സിന്റെ കളക്ഷൻ പോയിന്റിലൂടെ പൊതു ജനങ്ങൾ എത്തിച്ച സാധനങ്ങളും പ്രളയഭൂമിയിലേക്ക് എത്തിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!