ഉഴമലയ്ക്കൽ :ബ്രൂണെയിൽ ഓഗസ്റ്റ് 17,18 തീയതികളിൽ നടന്ന മാസ്റ്റേഴ്സ് ഓപ്പൺ അത്ലറ്റിക്സ് മീറ്റിൽ ഇന്ത്യക്ക് വേണ്ടി മൂന്ന് സ്വർണ്ണവും ഒരു വെള്ളിയും നേടി നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദേശിനി രജിത രാജ്യത്തിനു തന്നെ അഭിമാനമായി മാറി.
1500 മീറ്റർ,800മീറ്റർ,ട്രിപ്പിൾ ജമ്പ് എന്നീ ഇനങ്ങളിൽ സ്വർണ്ണ മെഡലും ഹൈജമ്പിന് വെള്ളി മെഡൽ എന്നിങ്ങനെയാണ് ഉഴമലയ്ക്കൽ കുളപ്പട സുവർണ്ണ നഗർ കലാഭവനിൽ സുനിലിന്റെ ഭാര്യ രജിത നേടിയത്. അതോടൊപ്പം ഡിസംബറിൽ മലേഷ്യയിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്തു.ഉഴമലയ്ക്കൽ എസ്.എൻ.എച്ച്.സ്കൂളിലെയും എൽ.എൻ.സി.പി.ഇ കാര്യവട്ടം കോളേജിലെയും രജിതയുടെ ക്ലാസ്സ്മേറ്റ്സ് ആയിരുന്ന കൂട്ടുകാരും എന്നിവർ നൽകിയ സഹായവും ഉഴമലയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറുമായ അഡ്വ:റഹിം നൽകിയ ചെറിയ ധന സഹായവും കൊണ്ടാണ് രജിത ബ്രൂണെയിൽ മീറ്റിൽ പങ്കെടുത്തത്.
800മീറ്റർ ഫിനിഷിങ് പോയിന്റ് വെച്ച് പഴയ 5000മീറ്റർ ഒളിമ്പിക്സ് മെഡൽ ജേതാവ് സുലൈമാൻ നൈമ്ബി അടുത്തെത്തി നേരിട്ടെത്തി വിഷ് ചെയുകയും “Gud Running staill ” എന്ന് പറഞ്ഞത് തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത നിമിഷമാണെന്നും രജിത പറഞ്ഞു..