മംഗലപുരം :മലപ്പുറത്ത് പോത്തുകല്ല് പഞ്ചായത്തിൽ മംഗലപുരം പഞ്ചായത്തിന്റെ ശുചീകരണം. പ്രളയദുരിതാശ്വാസ പ്രദശങ്ങളിൽ പുനർനിർമ്മാണ പ്രവർത്തനത്തിന് മുന്നോടിയായുള്ള കിണറുകൾ ഉൾപ്പെടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധുവിന്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിലെ പോത്തുകല്ല് പഞ്ചായത്തിൽ രംഗത്തിറങ്ങി. ചെളി മൂടി നിൽക്കുന്ന പ്രദേശങ്ങളിലെ കഴിയുന്നത്ര കിണറുകൾ അഞ്ച് ദിവസം കൊണ്ട് തീർക്കുന്ന സർവ്വ സജ്ജീകരണവുമായി പോയിട്ടുള്ള സംഘത്തിൽ ജനപ്രധിനിതികളും കിണർ ജോലി സന്നദ്ധ പ്രവർത്തകരും ഇലട്രിക്ക് ജോലിയിൽ ഏർപ്പിട്ടുള്ള സന്നദ്ധ പ്രവർത്തകരും ചേർന്നുള്ള ഒരു ടീം പോത്തുകല്ല് പഞ്ചായത്തിൽ ഉള്ളത്. ക്ഷേമ കാര്യ ചെയർ പേഴസ്ൺ എസ്. ജയ, മെമ്പർമാരായ എം. ഷാനവാസ്, വി. അജികുമാർ, സി. ജയ്മോൻ, വേണുഗോപാൽ നായർ, എം. എസ്. ഉദയകുമാരി എന്നിവർ നേതൃത്വം നൽകുന്നു.