Search
Close this search box.

ഗവ.ഹോസ്പിറ്റലിലെ ജീവനക്കാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ

ei0HKHU14151

പാലോട്: ഗവ.ഹോസ്പിറ്റലിലെ ജീവനക്കാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച ഹോസ്പിറ്റൽ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. പാലോട് വില്ലേജിൽ മീൻമുട്ടി ചോനൻവിള റോഡരികത്ത് വീട്ടിൽ സുകുമാരന്റെ മകൻ മണിക്കുട്ടൻ( 41)നെയാണ് പാലോട് പോലീസ് അറസ്റ്റ് ചെയ്തത്. ജീവനക്കാരിയുടെ പരാതിയിന്മേൽ കേസ് എടുത്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. പാലോട് സിഐ സി.കെ മനോജ്, എസ്ഐമാരായ സതീഷ് കുമാർ, ഭുവനേന്ദ്രൻ നായർ, സിപിഒമാരായ പ്രദീപ് രാജേഷ്, നിസ്സാം, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!