നെടുമങ്ങാട് : ദുരിതാശ്വാസ നിധിയുടെ പേരിൽ മുഖ്യമന്ത്രിയെ അവഹേളിക്കുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ട നെടുമങ്ങാട് പൂവത്തൂർ എസ്.ജെ മൻസിലിൽ എ.അബ്ദുൾ വാഹിദിനെ ( 30) അറസ്റ്റു ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണമോ സാധനങ്ങളോ സംഭാവന നൽകരുതെന്നും നൽകിയാൽ മുഖ്യമന്ത്രി മുക്കും എന്നുമായിരുന്നു പോസ്റ്റെന്ന് പൊലീസ് പറഞ്ഞു..
