നെടുമങ്ങാട്: പത്തുലക്ഷം രൂപ ചെലവിട്ട് നവീകരിച്ച വേങ്കവിള റോയൽ നീന്തൽക്കുളം കുട്ടികൾക്കായി തുറന്നുകൊടുത്തു. ദേശീയ, അന്തർദേശീയ നീന്തൽതാരങ്ങളെ നാടിനു നൽകിയ കുളം ഏറെ പരിമിതികൾക്കു നടുവിലായിരുന്നു. കായികവകുപ്പ് മന്ത്രി ഇ.പി.ജയരാജൻ പ്രത്യേക താത്‌പര്യമെടുത്തതിനെത്തുടർന്നാണ് നീന്തൽക്കുളവും ബേബിപൂളും നവീകരിച്ചത്. നവീകരിച്ച കുളങ്ങൾ ഡി.കെ.മുരളി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ആനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് അധ്യക്ഷനായി. ബ്ലോക്ക് അംഗം ശ്രീജ, വേണുഗോപാലപിള്ള, ബിജു, മനോജ്, അനിൽകുമാർ, ഗോപകുമാർ, ജിഷാറാണി എന്നിവർ സംസാരിച്ചു.
