ചിറയിൻകീഴ്: സ്വച്ഛ് ഭാരത് മിഷൻ്റെ വെളിയിട വിസർജനമുക്ത പദ്ധതി പ്രകാരം ബി.പി.എൽ കുടുംബങ്ങൾക്ക് ശൗചാലയം നിർമ്മിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വാർഡിൻ്റെ പേര്, നമ്പർ, പഞ്ചായത്തിൻ്റെ പേര്, വില്ലേജിൻ്റെ പേര് എന്നിവയുൾപ്പെടെ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ആധാർ കാർഡിൻ്റെ പകർപ്പ് സഹിതം ചിറയിൻകീഴ് ബ്ലോക്ക് ഡെവലപ് മെൻ്റ് ഓഫീസിൽ ഓഗസ്റ്റ് 24വരെ സമർപ്പിക്കണമെന്ന് ബ്ലോക്ക് ഡെവലപ് മെൻ്റ് ഓഫീസർ അറിയിച്ചു.