Search
Close this search box.

നെടുമങ്ങാട് ഗവ.കോളേജിൽ എൻസിസി യൂണിറ്റ് അനുവദിക്കണം : എസ്എഫ്ഐ

eiDJRUK59260

നെടുമങ്ങാട് :മലയോര പട്ടണമായ നെടുമങ്ങാട്ടെ പ്രധാന കലാലയമായ നെടുമങ്ങാട് ഗവ. കോളേജിൽ എൻസിസി യൂണിറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐ നെടുമങ്ങാട് ഗവ.കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ നിന്ന് ഒപ്പുശേഖരണം നടത്തി കോളേജ് പ്രിൻസിപ്പളിനും എൻസിസി അധികൃതർക്കും നിവേദനം നൽകി.എൻ സി സി യൂണിറ്റ് എന്ന ആവശ്യം ഏറെ നാളായി വിദ്യാർത്ഥികളും അധ്യാപകരും ശക്തമായി ഉന്നയിക്കുകയാണ്.സ്കൂൾ പഠനകാലത്ത് എൻ.സി.സി കേഡറ്റുമാരായി നിന്നിരുന്ന ഒട്ടനവധി വിദ്യാർത്ഥികൾക്ക് തുടർന്ന് പ്രവർത്തിക്കുവാൻ പറ്റിയ സാഹചര്യമില്ല.ആയിരത്തി ഇരുന്നുറോളം വിദ്യാർത്ഥികൾ പഠിക്കുന്ന ക്യാമ്പസിൽ എൻസിസി യൂണിറ്റ് വിദ്യാർത്ഥികൾക്ക് ഏറെ ഉപയോഗപ്രദമാകുന്ന ഒന്നാന്ന് .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!