ചിറയിൻകീഴ് : അരനൂറ്റാണ്ടായി ചിറയിൻകീഴ് പുളിമൂട്ടിൽകടവിൽ നടത്തിവരുന്ന ചിറയിൻകീഴ് ജലോത്സവം പ്രളയദുരന്തത്തെ തുടർന്ന് മാറ്റിവയ്ക്കാൻ സംഘാടകസമിതി യോഗത്തിൽ തീരുമാനമായി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്ന് സംഘാടകസമിതി ചെയർമാൻ വി ശശിയും, ജനറൽ കൺവീനർ ആർ സുഭാഷും അറിയിച്ചു
