വിളപ്പിൽ:ബാധയൊഴിപ്പിക്കാനെന്നപേരിൽ നടത്തിയ പൂജയ്‌ക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പൂജാരി പിടിയിൽ. തിരുമല വേട്ടമുക്ക് ശ്രീചക്രം ബംഗ്ലാവിൽ രൂപേഷിനെയാണ് (35) വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്. സംഘപരിവാർ നിയന്ത്രണത്തിലുള്ള കാട്ടാക്കട മൊളിയൂർ മഹാദേവ ക്ഷേത്രത്തിലെ പൂജാരിയാണ് ഇയാൾ. ഞായറാഴ്ച്ച രാത്രിയാണ് സംഭവം. അച്ഛനും അമ്മയ്ക്കും ഒപ്പം വീടിനുള്ളിൽ പൂജയിൽ പങ്കെടുത്തുകൊണ്ടിരുന്ന പെൺകുട്ടിയെ ബാധ ഒഴിപ്പിക്കാനെന്നുപറഞ്ഞ് ഇയാൾ ശാസ്താംപാറയ്ക്ക് സമീപം മണലിയിലെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിക്കുകയായിരുന്നു. പെൺകുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മന്ത്രവാദിയെ പിടികൂടി പൊലീസിൽഏൽപ്പിച്ചത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
