പൂവച്ചൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലൈബ്രേറിയനെ മർദിച്ചതായി പരാതി. പഞ്ചായത്ത് ലൈബ്രേറിയനും എൻ.ജി.ഒ. സംഘ് ജില്ലാ പ്രസിഡന്റുമായ പ്രദീപാണ് പഞ്ചായത്ത് പ്രസിഡന്റ് കെ. രാമചന്ദ്രൻ മർദിച്ചെന്ന് കാട്ടാക്കട പോലീസിൽ പരാതിപ്പെട്ടത്. അതേസമയം തന്നോട് അപമര്യാദയായി പെരുമാറിയതിന് ലൈബ്രേറിയനെ സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തതായി പ്രസിഡന്റ് അറിയിച്ചു. ലൈബ്രറിയുടെ താക്കോൽ സൂക്ഷിക്കുന്നത് സംബന്ധിച്ചാണ് ഇരുവരുംതമ്മിൽ തർക്കമുണ്ടായത്