ആറ്റിങ്ങൽ : യുവാവിന്റെ കൈവിരൽ മുറിഞ്ഞ് മോതിരം കുടുങ്ങി. നഗരൂർ ആൽത്തറമൂട് സ്വദേശി മുഹമ്മദ് ബിലാസ് (22) ന്റെ കൈ വിരലിലാണ് ഇന്ന് രാവിലെ മോതിരം മുറിഞ്ഞ് താഴ്ന്നത്. ലോറിയിൽ നിന്നും കോഴിക്കൂട് താഴേക്കിറക്കുമ്പോൾ മോതിരം കൂട്ടിൽ കുടുങ്ങി വലിഞ്ഞ് കൈയിൽ ആഴത്തിലുള്ള മുറിവുണ്ടാവുകയും മോതിരം മുറിവിനകത്ത് താഴ്ന്നു പോവുകയുമായിരുന്നു. തുടർന്ന് രാവിലെ 6 മണിയോടെ ആറ്റിങ്ങൽ ഫയർ ഫോഴ്സ് സ്റ്റേഷനിൽ എത്തി രണ്ടുമണിക്കൂർ അതേ പരിശ്രമത്തിനൊടുവിൽ 8 മണിയോടെ മോതിരം കട്ട് ചെയ്തു മാറ്റി. നല്ല കട്ടിയുള്ള മെറ്റീരിയൽ കൊണ്ടുണ്ടാക്കിയ മോതിരമാണ് കുടുങ്ങിയത്. ആറ്റിങ്ങൽ ഫയർഫോഴ്സുദ്യോഗസ്ഥർ മോതിരം മോതിരം മുറിച്ചുമാറ്റി യുവാവിനെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു