ചാവർകോട് സി.എച്ച്.എം ബി.എഡ് കോളേജിൽ നാടൻപാട്ട് ശിൽപ്പശാല

eiRLYLW19041

ചാവർകോട് സി.എച്ച്.എം ബി.എഡ് കോളേജിൽ നാടൻപാട്ട് ശിൽപ്പശാല നടന്നു.കവി രാധാകൃഷ്ണൻ കുന്നുംപുറം വിഷയാവതരണം നടത്തി. മനുഷ്യസമൂഹത്തിന്റെ വളർച്ചയുടെ അടയാളങ്ങൾ നാടൻ കലകളിൽ നമുക്ക് കണ്ടെത്താനാകും. സമൂഹം ഇന്ന് എത്തി നിൽക്കുന്ന സാംസ്ക്കാരിക ഉന്നതികളെ സൃഷ്ടിച്ചെടുക്കുന്നതിൽ നാടൻ പാട്ടുകൾക്കും കലകൾക്കും വായ്മൊഴി അറിവുകൾക്കും വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പാൾ പ്രൊഫസർ എ.ഫസിലുദ്ദീൻ അധ്യാപകരായ അജീഷ്, ദിവ്യ, ജാസ്മിൻ, സുധഎന്നിവർ പങ്കെടുത്തു.തുടർന്ന് നാട്ടീണങ്ങളുടെ അവതരണം നടന്നു.കലാകാരന്മാരായ അഭിജിത്ത് പ്രഭ, ലിജോ മുരുക്കുംപുഴ, അരുൺ ബാലു എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!