മടവൂർ: മടവൂർ വേമൂട്ടിൽ കടയുടെ പൂട്ട് പൊളിക്കുകയും ടിപ്പർ ലോറിയുടെ വാതിൽ വെട്ടിപ്പൊളിക്കാൻ ശ്രമിച്ചതായും പരാതി. കടയിൽവീട്ടിൽ മോഹനന്റെ ലക്ഷ്മി സ്റ്റോറിന്റെ ഷട്ടറിന്റെ പൂട്ടുകളാണ് തകർത്തത്. പുറത്തെ ചില്ലുവാതിലിന്റെ പൂട്ട് പൊളിക്കുന്നതിനിടയിൽ ചില്ലിന് കേടുപാടുണ്ടായി. ഇവിടെ കവർച്ച നടത്താനായില്ല. തൊട്ടടുത്ത ഉദയഗിരി ഹോളോബ്രിക്സിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയുടെ വാതിൽ വെട്ടിപ്പൊളിക്കാനും ശ്രമമുണ്ടായി. അടുത്തിടെ സമീപത്തെ വീട്ടുമുറ്റത്തുകിടന്ന കാറിന്റെ നമ്പർ പ്ലേറ്റ് പൊളിച്ച് മാറ്റിയിരുന്നു. പള്ളിക്കൽ പോലീസിൽ പരാതി നൽകി. പ്രദേശത്ത് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്ന് ആവശ്യവുമുണ്ട്.