അഞ്ചുതെങ്ങ് :അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ സപ്ലെ കോ ഓണ ചന്ത പ്രവർത്തനം ആരംഭിച്ചു. ഓണം പ്രമാണിച്ചു 5 ദിവസത്തെ പ്രവർത്തനിങ്ങൾക്കാണ് ഇപ്പോൾ തുടക്കമായിരിക്കുന്നത്.അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഓഫീസ് ആണ് പലചരക്ക് ഉൾപ്പെടെയുള്ള അത്യാവശ്യ സാധനങ്ങളുടെ വിപണനം ആരംഭിച്ചിരിക്കുന്നത്.
സപ്ലൈകോ ഓണ ചന്തയുടെ പ്രവർത്തനോദ്ഘാടനം അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി : ക്രിസ്റ്റി സൈമൺ നിർവ്വഹിച്ചു.
റേഷൻ കാർഡ് ഉള്ളവർക്ക്
അരി കി.ഗ്രാം ₹25
എണ്ണ 1/2 കി.ഗ്രാം ₹46
പഞ്ചസാര കി.ഗ്രാം ₹22
പയർ കി.ഗ്രാം ₹69
ഉഴുന്ന് കി.ഗ്രാം ₹60
പരിപ്പ് കി.ഗ്രാം ₹62
എന്നിങ്ങനെയാണ് അത്യാവശ്യ സാധനങ്ങളുടെ വില വിവരം.