അരുവിക്കര : ഗൃഹനാഥനെയും കുടുംബാംഗങ്ങളെയും വീടുകയറി ആക്രമിച്ച കേസിലെ ഗുണ്ടാസംഘം പിടിയിൽ. കാച്ചാണിക്കു സമീപം പുള്ളിക്കോണത്ത് സരേന്ദ്രന്റെ വീട്ടിൽ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിലാണ് അരുവിക്കര വെമ്പന്നൂർ കുറിയനാട് ധന്യാ ഭവനിൽ ധനേഷ് (30), കരകുളം ചെക്കക്കോണം മാവുവിള വീട്ടിൽ രാജേഷ് (30), കരകുളം ഏണിക്കര കണ്ണണിക്കോണം തടത്തരികത്തു വീട്ടിൽ അഖിൽ (26) എന്നിവരെ അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിനു ശേഷം അന്യസംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ നെടുമങ്ങാട് ഡിവൈ.എസ്.പി. സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ അരുവിക്കര സി.ഐ. ഷിബുകുമാർ, എസ്.ഐമാരായ അരുൺകുമാർ, മോഹനകുമാർ, എസ്.സി.പി.ഒ.മാരായ ഷാജിത്ത്, സുദർശനൻ, സി.പി.ഒ.സമേഷ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റു ചെയ്തത്. ഈ കേസിലെ മറ്റൊരു പ്രതിയായ സന്തോഷ് നേരത്തെ അറസ്റ്റിലായിരുന്നു.
