ആര്യനാട് യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവം : രണ്ടു പേർ പിടിയിൽ

ആര്യനാട് : യുവതിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് വിവാഹ വാഗ്‌ദാനം നൽകി കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ രണ്ടു പേർ പിടിയിൽ.

ഒന്നാം പ്രതി വെള്ളനാട് ചക്കിപ്പാറ ഷൈൻനിവാസിൽ ജസ്റ്റിൻ ലാസർ (32), മൂന്നാം പ്രതി ആര്യനാട് പുനലാൽ കുറക്കോട് ബിബിൻ ഭവനിൽ ജോയി എന്ന് വിളിക്കുന്ന സാംജി രാജ് (38) എന്നിവരാണ് ആര്യനാട് പോലീസിന്റെ പിടിയിലായത്.

പോലീസ് പറയുന്നത് :-
ജസ്റ്റിൻ ലാസർ ഫെയ്സ്ബുക്കിലൂടെ യുവതിയെ പരിജയപ്പെട്ട ശേഷം തുടർന്ന് വിവാഹ വാഗ്‌ദാനവും നൽകുകയും പീഡിപ്പിക്കുയും കൂട്ടമാനഭംഗത്തിരയാക്കുകയും ആയിരുന്നു. കഴിഞ്ഞ 15ന് രാത്രിയോടെ കേസിനാസ്പദമായ സംഭവം. രാത്രി 11.30ഓടെ ജോലി സ്ഥലത്തേക്ക് പോകാനായി തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിൽക്കുകയായിരുന്നു യുവതിയോട് ജസ്റ്റിൻ രാജ് ജോലിക്കു പോകണ്ട എന്നും നമ്മുക്ക് ഒരുമിച്ചു ജീവിക്കാം എന്ന് പറയുകയും. തുടർന്ന് ജസ്റ്റിൻ രാജ് ബൈക്കിൽ റെയിൽവേ സ്റ്റേഷനിൽ എത്തി യുവതിയെ വെള്ളനാട് പഞ്ചായത്തിലെ വിജനമായ സ്ഥലത്തെ ആളൊഴിഞ്ഞ വീട്ടിൽ എത്തിക്കുകയും ജസ്റ്റിനും മറ്റു പ്രതികളും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. ശേഷം രാവിലെ ഒപ്പമുണ്ടായിരുന്ന പ്രതികളിൽ ഒരാൾ യുവതിയെ തിരികെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു. ഇതിനിടെ സംഭവം പുറത്തറിയിച്ചാൽ യുവതിയെ കൊലപ്പെടുത്തും എന്നും പ്രതികൾ ഭീക്ഷണി പെടുത്തിയിരുന്നു. ജോലി സ്ഥലത്തേക്ക് പോയ യുവതിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ മാതാവിനെ വിവരം അറിയിക്കുകയും തുടർന്ന് ജോലി സ്ഥലത്തെത്തിയ മാതാവ് മകളെ കൂട്ടി തിരികെ തൈക്കാട് ആശുപത്രിയിലും വെള്ളനാട് ആശുപത്രിയിലും എത്തിച്ച് ചികിത്സ തേടി. അതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. ആശുപത്രി അധികൃതർ തമ്പാനൂർ പോലീസിനെ അറിയിക്കുകയും പോലീസ് എത്തുകയും കേസ് ആര്യനാട് പൊലീസിനു കൈമാറുകയും ആയിരുന്നു.