ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫിസിയോ തെറാപ്പി സെൻറർ തുറന്നു

ചെമ്മരുതി : ചെമ്മരുതി പഞ്ചായത്തിലെ പനയറയിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി ആരംഭിച്ച ഫിസിയോതെറാപ്പി സെന്റർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.എച്ച് സലിം ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ജയസിംഹൻ, അരുണാ എസ് ലാൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജനാർദ്ദന കുറുപ്പ് ,തങ്കപ്പൻ, ശ്രീലേഖ കുറുപ്, ഡോ: അൻവർ അബാസ്, ഡോ: അരുൺ എന്നിവർ സംസാരിച്ചു.