ഇലകമണിൽ തൊഴിലാളി സംഗമം സംഘടിപ്പിച്ചു

ഇലകമൺ : ഇലകമൺ ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടന്ന തൊഴിലാളി സംഗമം വർക്കല എം.എൽ. എ അഡ്വ വി ജോയ് നിർവഹിച്ചു. പാളയംകുന്ന് ഗവ ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്. ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി സുമംഗല, വൈസ് പ്രസിഡന്റ്‌ അഡ്വ ജോസ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. കെ യൂസുഫ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.