കല്ലമ്പലത്ത് ബാലികയെ പീഡിപ്പിച്ച മദ്ധ്യവയസ്കൻ പിടിയിൽ

കല്ലമ്പലം: ബാലികയെ പീഡിപ്പിച്ച മദ്ധ്യവയസ്ക്കനെ കല്ലമ്പലം എസ്‌.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. 46 വയസുള്ള ഷിബു എന്ന് വിളിക്കുന്ന ഫ്രാൻസിസ് ആണ് അറസ്റ്റിലായത്. പീഡന വിവരം പുറത്തായതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് അന്വേഷണം ഊർജിതമാക്കിയ പോലീസ് ഇയാൾ മലപ്പുറം തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ ഒളിവിൽ കഴിയുകയാണെന്ന് മനസിലാക്കുകയും അവിടെ നിന്നും അറസ്റ്റ് ചെയ്യുകയുമായിരുന്നു. അന്വേഷണ സംഘത്തിൽ ഗ്രേഡ് എ.എസ്‌.ഐ ജോയി, ഗ്രേഡ് എ.എസ്‌.ഐ സനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ഷാൻ, അനൂപ് എന്നിവരും ഉണ്ടായിരുന്നു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു