സ്കൂൾ മികവിൻ്റെ നേർക്കാഴ്ചയൊരുക്കി കണിയാപുരം ഗവ.യു.പി.സ്കൂളിൽ പഠനോത്സവം

കണിയാപുരം : സ്കൂളിലെ പഠന മികവുകളുടെ നേർക്കാഴ്ചയൊരുക്കി കണിയാപുരം ഗവ.യു.പി.സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പൊടിമോൻ അഷ്റഫ് പഠനോത്സവം ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ഷിറാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീകണ്ഠൻ കരിക്കകം മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് പുഷ്ക്ക ലാമ്മാൾ ,നൗഷാദ് ,മടവൂർ കൃഷ്ണൻകുട്ടി ,ശാന്തറാം തുടങ്ങിയവർ സംസാരിച്ചു.

 

ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-ഗണിതശാസ്ത്ര -ഭാഷാ കോർണറുകൾ ,പഠന മികവുകളുടെ പ്രദർശനങ്ങൾ, അക്കാദമിക മികവുകളുടെ അവതരണങ്ങൾ തുടങ്ങിയവ നടന്നു. പരിപാടികൾക്ക് നാസറുദീൻ ,കുമാരി ബിന്ദു ,എം.അമീർ ,ബീനു, നസീമ, സരിത ,ഷെറിൻ ,ലത തുടങ്ങിയവർ നേതൃത്വം നൽകി.