Search
Close this search box.

ആറ്റിങ്ങൽ ബൈപാസ് : സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് അടൂർ പ്രകാശ് എം.പി ലോക്സഭയിൽ

eiZJX2R90740

ആറ്റിങ്ങൽ: ആറ്റിങ്ങൽ ബൈപാസ് നിർമാണം ഇനിയും വൈകാതെ യാഥാർഥ്യമാക്കുന്നതിന് സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്ന് അടൂർ പ്രകാശ് എം പി ലോകസഭയിൽ ആവശ്യപ്പെട്ടു. ഈ പദ്ധതിയുടെ 3-എ വിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞ ജൂണിൽ അവസാനിച്ചിരുന്നു. കാലാവധി നീട്ടണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചിരുന്നില്ല. സമയബന്ധിതമായി 3-ഡി വിജ്ഞാപനം ഇറക്കാൻ സാധിക്കാത്തതിനാൽ 3-എ ഇതിനു മുൻപും അസാധുവായിരുന്നു. പുതിയ വിജ്ഞാപനമിറക്കി നടപടിക്രമങ്ങൾ വീണ്ടും തുടങ്ങേണ്ട അവസ്ഥയാണുള്ളത്. എന്നാൽ നാഷണൽ ഹൈവേ അതോറിറ്റിയുടേത് മെല്ലെപ്പോക്ക് സമീപനമാണ്. നടപടികൾ വേഗത്തിലാക്കുന്നതിന് സർക്കാർ നിർദ്ദേശം നൽകണമെന്ന് അടൂർ പ്രകാശ് ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!