സ്കൂളുകളിൽ ആം ചെയറിന്റെ ജില്ലാതല വിതരണോദ്ഘാടനം

കടയ്ക്കാവൂർ : ജില്ലാ പഞ്ചായത്തിൻ്റെ പദ്ധതിയായ സ്കൂളുകളിൽ ഫർണിച്ചർ വിതരണത്തിൻ്റെ ഭാഗമായുള്ള ആം ചെയറിൻ്റെ ജില്ലാതല വിതരണോദ്ഘാടനം കടയ്ക്കാവൂർ കുടവൂർക്കോണം ഗവ ഹൈസ് കൂളിൽ നടന്നു. പദ്ധതി പ്രകാരം ബെഞ്ചിനും ഡെസ് കിനും പകരം ആം ചെയറാണ് വിതരണം ചെയ് തത്. ജില്ലാ പഞ്ചായത്തിൻ്റെ കീഴിലുള്ള തെരഞ്ഞെടുത്ത ഓരോ സ് കൂളുകളിൽ അൻപത് കസേരകളാണ് വിതരണം ചെയ്യുന്നത്. ജില്ലാതല വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ ഷൈലജാബീഗം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് സുനിൽകുമാർ അധ്യക്ഷനായി. വാർഡംഗം ഉഷാകുമാരി, സ് കൂൾ ഹെഡ് മാസ്റ്റർ ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.