മുദാക്കലിൽ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം

മുദാക്കൽ : കാസർഗോഡ് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായ ശരത്ത്‌ ലാലിനെയും കൃപേഷിനെയും അരുംകൊല ചെയ്ത അക്രമരാഷ്ട്രീയത്തിനെതിരെ മുദാക്കൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. വാളക്കാട് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം ചെമ്പൂര് ജംഗ്ഷനിൽ സമാപിച്ചു. മണ്ഡലം പ്രസിഡന്റുമാരായ ശ്രീകണ്ഠൻ നായർ, ഗോപിനാഥ പിള്ള, മുദാക്കൽ ശ്രീധരൻ, ഇളമ്പ ഉണ്ണികൃഷ്ണൻ, പള്ളിയറ മിഥുൻ, സിനി, സുജാതൻ, ശശിധരൻ നായർ, നിതിൻ പാലോട്, കെ.സി മോഹനചന്ദ്രൻ, സിന്ദുകുമാരി, സബീല, നിർമല, അഭിജിത്, വളക്കാട് ദിനേശൻ,എന്നിവർ നേതൃത്വം നൽകി.