എൻ.എസ്‌.എസ്‌ യൂണിറ്റിന്റെ തുറന്ന വായനശാല ഉദ്ഘാടനം ചെയ്തു..

ആറ്റിങ്ങൽ: വ്യത്യസ്തമായ പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായ ആറ്റിങ്ങൽ മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ എച്ച്.എസ്‌.എസ്‌ വിഭാഗം എൻ.എസ്‌.എസ്‌ യൂണിറ്റ് വായനയുടെ പുതുലോകം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ആറ്റിങ്ങൽ അയിലം റോഡിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ തുറന്ന വായനശാല പ്രവർത്തനം ആരംഭിച്ചു. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം. പ്രദീപ് വായന തട്ടിലെ പത്രങ്ങൾ, മാഗസിനുകൾ, കഥകൾ തുടങ്ങിയവയിൽ നിന്ന് ബഷീറിന്റെ മതിലുകൾ വായിച്ച് ഉദ്ഘാടനം ചെയ്തു.കൂടാതെ കുട്ടികളുടെ വായനശാലക്ക് ഒരു വർഷത്തെ ദേശാഭിമാനി പത്രം സ്പോൺസർ ചെയ്തു. പൂർവ വിദ്യാർഥി ബാബുജി ഒരു വർഷത്തെ മാതൃഭൂമി പത്രം സ്പോൺസർ ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ രജിത് കുമാർ ജി, എസ്‌. മുരളീധരൻ (HM) സന്തോഷ് കുമാർ പി.ടി.എ പ്രസിഡന്റ്, വഞ്ചിയൂർ ഉദയൻ (വൈസ് പ്രസിഡന്റ്), അധ്യാപകർ, നാട്ടുകാർ, ഓട്ടോ ഡ്രൈവേഴ്സ്, പ്രോഗ്രാം ഓഫീസർ മനോജ് സി.വി, ഫാത്തിമ.അനുരാഗ് (ലൈബ്രേറിയൻമാർ) തുടങ്ങിയവർ സംസാരിച്ചു. അക്ഷരദീപം പദ്ധതിയുടെ ഭാഗമായി ഫേസ് ബുക്കിൽ നിന്നും ഫെയ്സ് ബുക്കിലേക്ക് (വായനമുറി) ഒരു സീരിയലെങ്കിലും ഒഴിവാക്കൂ ഒരു പുറമെങ്കിലും വായിക്കൂ ( വീടുകളിൽ പുസ്തകമെത്തിക്കുന്ന പദ്ധതി ) പദ്ധതിയും ഏറെ ശ്രദ്ധ നേടിയിരുന്നു.