Search
Close this search box.

പെരിങ്ങമ്മലയെ സംരക്ഷിക്കാൻ എന്നും താൻ കൂടെയുണ്ടാകുമെന്ന് സുരേഷ്‌ ഗോപി

eiG9H6295100

പെരിങ്ങമ്മല: അടിസ്ഥാന വർഗ സംരക്ഷകർ എന്ന് അവകാശപ്പെടുന്നവർ തന്നെ സാധാരണ ജനങ്ങളെ ദ്രോഹിക്കാനിറങ്ങുന്ന കാഴ്‌ചയാണ് പെരിങ്ങമ്മലയിൽ കാണുന്നതെന്നും അഗസ്‌ത്യകൂടത്തിന്റെ മടിത്തട്ടായ പെരിങ്ങമ്മലയെ സംരക്ഷിക്കാൻ എന്നും താൻ കൂടെയുണ്ടാകുമെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും നടനും എം.പിയുമായ സുരേഷ്‌ ഗോപി പറഞ്ഞു. ബി.ജെ.പി നേതാക്കൾക്കൊപ്പം ഇന്നലെ രാവിലെ പെരിങ്ങമ്മലയിൽ എത്തിയ സുരേഷ്‌ ഗോപി ജില്ലാപഞ്ചായത്തിന് കീഴിലെ നിർദ്ദിഷ്‌ട മാലിന്യപ്ലാന്റ് പ്രദേശവും സമീപത്തെ ആദിവാസി കേന്ദ്രങ്ങളായ ഒരുപറയും പന്നിയോട്ട് കടവും സന്ദർശിച്ചു. ഇവർക്ക് പ്രത്യേക കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ ഫണ്ട് നൽകാമെന്ന് അദ്ദേഹം വാർഡ് മെമ്പർക്ക് ഉറപ്പ് നൽകി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ്, മലയിൻകീഴ് രാധാകൃഷ്‌ണൻ, വെള്ളയംദേശം അനിൽ, നന്ദിയോട് സതീശൻ, പ്ലാമൂട് അജി, വിമൽരാജ് എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സമരസമിതി ഭാരവാഹികളായ നിസാർ മുഹമദ് സുൾഫി, സലീം പള്ളിവിള, സാലി പാലോട്, സി. മഹാസേനൻ, സോഫി തോമസ്, സജീന യഹിയ, എം.കെ. സലീം, ഇടവം ഖാലിദ്, എം.ആർ. ചന്ദ്രൻ, ബെൻഷി, സോജി സെബാസ്റ്റ്യൻ, നസീമാ ഇല്യാസ്, അസീം പള്ളിവിള, മോഹനൻ, വസന്ത, ഭവാനി കാണി എന്നിവർ ചേർന്ന് സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!