വർക്കല താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയുടെ നിലവാരത്തിലേക്ക്

വർക്കല : ആരോഗ്യരംഗത്ത് സമഗ്രവികസനം ലക്ഷ്യമാക്കി കൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ”ആർദ്രം”പദ്ധതിയുടെ ഭാഗമായി വർക്കല താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയുടെ നിലവാരത്തിലേക്ക് ഉയരുകയാണ്. പാലിയേറ്റീവ് രംഗത്ത് മികച്ച സേവനം കാഴ്ചവെച്ച് തുടർച്ചയായി അവാർഡുകൾ കരസ്ഥമാക്കി കൊണ്ട് ആതുരസേവന രംഗത്ത് നാം ഏറെ മുന്നിട്ടുനിൽക്കുകയാണ്. ആരോഗ്യവകുപ്പും, എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടും, വർക്കല നഗരസഭ ഫണ്ടും ഉപയോഗിച്ച് നടപ്പിലാക്കുന്ന ഡയാലിസിസ് യൂണിറ്റ്, ഡിജിറ്റൽ എക്സ്റേ യൂണിറ്റ്, കമ്പ്യൂട്ടറൈസ്ഡ് റേഡിയോ ഗ്രാഫി സോളാർപാനൽ, പാലിയേറ്റീവ് വാഹനം, മിനി ഹൈമാസ്റ്റ് ലൈറ്റ് എന്നിവയുടെ ശിലാസ്ഥാപന കർമ്മവും ഇതര സംവിധാനങ്ങളുടെ ഉദ്ഘാടനവും ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു.

ചടങ്ങിൽ അഡ്വ വി ജോയ് എംഎൽഎ അധ്യക്ഷത വഹിച്ചു . വർക്കല നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ് സ്വാഗതം ആശംസിച്ചു. നാട്ടുകാർ, രാഷ്ട്രീയ നേതാക്കൾ, ജനപ്രതിനിധികൾ പങ്കെടുത്തു.