വെമ്പായത്ത് വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം നടന്നു

വെമ്പായം : വെമ്പായം ഗ്രാമപഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് രണ്ടാം ഗഡു നല്‍കല്‍ ഏറ്റുവാങ്ങലും , ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം, ഭിന്നശേഷിയുള്ളവര്‍ക്ക് പെട്ടിക്കട വിതരണം, വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം, ഹരിത കര്‍മ്മസേന യൂണിഫോം, ഐ ഡി കാര്‍ഡ് വിതരണം, കാര്‍ഷിക കര്‍മ്മസേന യൂണിഫോം, ഐ ഡി കാര്‍ഡ് വിതരണം, അംഗനാവാടികള്‍ക്ക് മേശ കസേര വിതരണം എന്നീ പദ്ധതികളും വിപുലമായ ഒരു വിതരണോദ്ഘാടനത്തിലൂടെ കന്യാകുളങ്ങര ജംഗ്ഷനില്‍ വച്ച് നടന്നു. ഉദ്ഘാടന ചടങ്ങിന് എം എല്‍ എ സി ദിവാകരന്‍ അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ഏറ്റുവാങ്ങലും, ഫ്രണ്ട് ഓഫീസ് ഉദ്ഘാടനവും ദേവസ്വം,ടൂറിസം,സഹകരണ വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. വിവിധ പദ്ധതികളുടെ ഉദ്ഘാടനം സി ദിവാകരന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് അംഗം ഉഷാകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി ബിജു, മുന്‍ എം എല്‍ എ മാങ്കോട് രാധാകൃഷ്ണന്‍ എന്നിവര്‍ നിര്‍വ്വഹിച്ചു.