11 വയസ്സുകാരനെ ക്രൂരമായി മർദിച്ചു, അച്ഛൻ റിമാൻഡിൽ

പുല്ലമ്പാറ: പതിനൊന്നു വയസ്സുകാരനെ കയറിൽ കെട്ടിയിട്ടു മർദിച്ച ശേഷം പൊള്ളലേൽപ്പിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛൻ റിമാൻഡിൽ. ബാലനീതി നിയമപ്രകാരം അറസ്റ്റിലായ പുല്ലമ്പാറ സ്വദേശി ബിജുവിനെയാണ് കോടതി റിമാൻഡ് ചെയ്തത്. മദ്യലഹരിയിലാണ് ഇയാൾ കുട്ടിയോട് ക്രൂരത കാണിച്ചത്. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്