സാമൂഹിക വിരുദ്ധർ തീയിട്ടു, ഒരാൾക്ക് പരിക്ക്.. സംഭവം വർക്കലയിൽ

പാളയംകുന്ന്: വർക്കല പാളയംകുന്ന് വണ്ടിപ്പുര- കോവൂർ റോഡരികിലെ കാടിന് സാമൂഹികവിരുദ്ധർ തീയിട്ടു. പടർന്നുപിടിച്ച തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഒരാൾക്ക് പൊള്ളലേറ്റു. കോവൂർ ശിവനന്ദനത്തിൽ ജീവലാലിനാണ് (50) പൊള്ളലേറ്റത്.  ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. സാമൂഹികവിരുദ്ധർ റോഡരികിലെ കാടിനും പ്ലാസ്റ്റിക് അടക്കമുളള ചവറിനുമാണ് തീയിട്ടത്. സമീപത്തെ പുരയിടത്തിലേക്ക് പടർന്നു പിടിച്ച തീ കെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ജീവലാലിന്റെ തോളിൽ പൊള്ളലേറ്റത്. വർക്കല നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്. വണ്ടിപ്പുര ലണ്ടൻമുക്കിൽ പ്രസാദ് മന്ദിരത്തിൽ സജീവിന്റെ പറമ്പിലും തീപ്പിടിത്തമുണ്ടായി.