പൊളിഞ്ഞ റോഡ് അങ്ങനെ കിടക്കട്ടെ, നല്ല റോഡിൽ ടാർ ചെയ്യാം! ആറ്റിങ്ങലിൽ ഇതും ഉണ്ട്….

ആ​റ്റി​ങ്ങ​ല്‍: റോഡുകൾ ഹൈ ടെക് ആയി വരുന്നത് ജനങ്ങൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ബൈപാസും ദേശീയ പാത വികസനവുമെല്ലാം ആറ്റിങ്ങൽ നിവാസികൾക്ക് വെറും സ്വപ്നം മാത്രമായി നിലനിൽക്കുമ്പോൾ പുതിയ കാഴ്ചകളാണ് ഇവിടെ കാണുന്നത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ത​ക​ര്‍​ന്ന​ടി​ഞ്ഞ റോ​ഡ് ന​ന്നാ​ക്കാ​തെ ന​ല്ല​റോ​ഡ് വീ​ണ്ടും ടാ​ര്‍ ചെ​യ്തു കയ്യടി വാങ്ങാൻ ശ്രമിക്കുന്നു . നാളുകളായി നാശം വിതയ്ക്കുന്ന ആ​റ്റി​ങ്ങ​ല്‍ ടൗ​ണ്‍ യു​പി​എ​സ് റോ​ഡ് ന​ന്നാ​ക്കാ​തെ പാ​ല​സ് റോ​ഡ് റീ​ടാ​ര്‍ ചെ​യ്യു​ന്ന​തി​നെ​തി​രെ​ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശക്തമാണ്.

ടൗ​ണ്‍ യു​പി​എ​സ് ‌വീ​ര​ളം റോ​ഡ് ത​ക​ര്‍​ന്നി​ട്ട് മാ​സ​ങ്ങ​ളാ​യി. ക​ഷ്ടി​ച്ച് നൂ​റ് മീ​റ്റ​ര്‍ മാ​ത്രം ദൂ​ര​മു​ള്ള​താ​ണീ റോ​ഡ്. നി​റ​യെ കു​ഴി​ക​ളു​ള്ള റോ​ഡി​ല്‍ യാ​ത്ര​ക്കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. കൊ​ല്ലം ഭാ​ഗ​ത്തേ​യ്ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ മു​ഴു​വ​ന്‍ ഈ ​റോ​ഡി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ഈ ​റോ​ഡ് ന​ന്നാ​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ട്ടി​ല്ല. അ​തേ സ​മ​യം കു​ഴി​ക​ളി​ല്ലാ​തെ മി​ക​ച്ച നി​ല​വാ​ര​ത്തി​ലു​ള​ള പാ​ല​സ് റോ​ഡ് വീ​ണ്ടും ടാ​ര്‍ ചെ​യ്യു​ന്ന​താ​ണ് ക​ഴി​ഞ്ഞ​ദി​വ​സം നാ​ട്ടു​കാ​ര്‍ ക​ണ്ട​ത്. ഇ​തി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!