കേരളത്തെ ഞെട്ടിച്ച് ആറ്റിങ്ങലിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ…

ആറ്റിങ്ങൽ: ആറ്റിങ്ങൽ പൂവമ്പാറയിൽ അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പൂവമ്പാറയിൽ പ്രവർത്തിക്കുന്ന ഹോളോബ്രിക്സ് കമ്പനിയിലെ തൊഴിലാളിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഹോളോബ്രിക്സ് കമ്പനിയിലെ ഓഫീസിനുള്ളിൽ കസേരയിലാണ് മൃതദേഹം ഇന്ന് രാവിലെ കണ്ടത്. അന്യസംസ്ഥാന തൊഴിലാളിയായ ബിമൽ (30) ആണ് മരണപ്പെട്ടതത്രെ. പോലീസ് അന്വേഷണം ആരംഭിച്ചു.