വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ അറസ്റ്റ്

ആറ്റിങ്ങൽ:  വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ കാരേറ്റ് സ്വദേശി സജിമോനെ(39) ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ സജിമോൻ ഇത് മറച്ചു വച്ച് യുവതിയെ വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി തിരുവനന്തപുരത്തെ ഫ്ലാറ്റിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.