കാൻസർ രോഗനിർണ്ണയ ക്യാമ്പ് ശ്രദ്ധേയമായി

അരുവിക്കര  :കാച്ചാണി, കളത്തുകാൽ വിവേകാനന്ദ റസിഡന്റ്സ് അസോസിയേഷനും തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ കാൻസർ രോഗനിർണ്ണയ ക്യാമ്പ് ജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

അസോസിയേഷൻ പ്രസിഡന്റ് ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വാർഡ് പ്രസിഡന്റ് ബി. ഷാജു ഉദ്ഘാടന പ്രസംഗം നടത്തി. സെക്രട്ടറി ജയൻ സ്വാഗതം പറയുകയും ആർസിസി അസോസിയേറ്റ് പ്രൊഫസർ ഡോ. ജിജി തോമസൻ ക്യാൻസർ രോഗത്തെ കുറിച്ചുള്ള മുഖ്യ പ്രഭാഷണവും നടത്തി. തുടർന്ന് നിരവധി പേർക്ക് സ്തനാർബുദം, വായിലെ ക്യാൻസർ, ഗർഭാശയ കാൻസർ തുടങ്ങിയവ പരിശോധിക്കുകയുണ്ടായി.