നഗരൂർ എസ്‌.ഐക്കെതിരെ പതിനേഴുകാരി പരാതി നൽകി

നഗരൂർ : നഗരൂർ എസ്‌.ഐക്ക് എതിരെ പതിനേഴുകാരി പരാതി നൽകി. നഗരൂര്‍ പോലീസ്‌ സ്‌റ്റേഷന്‍ എസ്‌.ഐ ജയനും സംഘവും വീടുകയറി അക്രമിച്ചെന്നും എസ്‌.ഐ 17 കാരിയായ കോളേജ്‌ വിദ്യാര്‍ത്ഥിനിയുടെ കാലിൽ ബൂട്ട്‌സ് ഇട്ടകാല്‌ കൊണ്ട്‌ ചവിട്ടി ഒടിച്ചതായും പരാതി നൽകി. നഗരൂര്‍ വലിയകാട്‌ സ്വദേശിനി കൈഫയാണ് എസ്.ഐക്കെതിരെ വനിതാകമ്മീഷനും, മനുഷ്യാവകാശ കമ്മീഷനും, റൂറൽ എസ്‌.പിക്കും പരാതിനല്‍കിയത്.

വനിതാകമ്മീഷന്‍ വിദ്യാര്‍ത്ഥിനിയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു

ആറ്റിങ്ങലിലെ ഒരുപ്രമുഖ വ്യാപാരിയുടെ മകനെ വിദ്യാര്‍ത്ഥിനിയുടെ സഹോദരന്‍ ആഷിക്ക്‌ മര്‍ദ്ദിച്ചെന്നും സംഭവത്തിനുശേഷം ആഷിക്ക്‌ ബാംഗളൂരില്‍ ജോലിക്ക്‌ പോയെന്നും ആഷിക്കിനെ പിടിക്കാന്‍ വ്യാപാരിയും സംഘവും ആഷിക്കിന്റെ വീട്ടില്‍ എത്തിയെന്നും കൈഫ പറഞ്ഞു. തുടർന്ന് വ്യാപാരിയും സംഘവും തരപ്പെടുത്തിയ വാഹനത്തില്‍ നഗരൂര്‍ എസ്‌.ഐ.യും അഞ്ച്‌ പോലീസുകാരും സഹായത്തിനെത്തിയെന്നും ആഷിക്കിന്റെ വീട്ടിലെത്തിയ വ്യാപാരിയും സംഘവും ആഷിക്കിന്റെ സഹോദരങ്ങളായ റമിസ്‌ രാജയും യാസര്‍ അറാഫത്തുമായി വാക്കുതര്‍ക്കമാവുകയും ഇരുവരേയും തലയ്‌ക്കടിച്ച്‌ പരിക്കേല്‍പ്പിക്കുകയും ചെയ്തത്രെ. അവരെ പിടിച്ച്‌ മാറ്റാന്‍ എത്തിതായിരുന്നത്രെ വിദ്യാര്‍ത്ഥിനിയും മാതാപിതാക്കളും. അതു കണ്ട എസ്‌.ഐ ഇറങ്ങി വിദ്യാര്‍ത്ഥിനിയുടെ മുടിക്ക്‌ ചുറ്റിപ്പിടിച്ച്‌ കാല്‌ ചവിട്ടി ഒടിക്കുകയായിരുന്നുവെന്നാണ്‌ പരാതി. കാലൊടിഞ്ഞ വിദ്യാര്‍ത്ഥിനി സഹോദരങ്ങളും മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലാണ്‌.