ആട് മോഷണ സംഘം പിടിയിൽ

അരുവിക്കര :അരുവിക്കരയും പരിസര പ്രദേശങ്ങളിലും ആടുകളെ മോഷണം ചെയ്തു വന്ന സംഘം പിടിയിൽ. കൊടുങ്ങാനൂർ മുളവുകാട് വീട്ടിൽ ബാബു എന്ന് വിളിക്കുന്ന ബാഹുലേയൻ (63),ബാഹുലേയന്റെ അനുജൻ രാജൻ(52),ആറാലുംമൂട് ബാലരാമപുരം വഴിമുക്ക് പച്ചിക്കോട് പുതുവൽ പുത്തെൻ വീട്ടിൽ നിന്നും വള്ളക്കടവ് ബംഗ്ലാദേശ് കോളനി ബി ഡി നഗറിൽ വാടകയ്ക്ക് താമസിക്കുന്ന അബു ബേക്കർ (27)എന്നിവരാണ് അറസ്റ്റിൽ ആയത്.

ഇന്നലെ (15/03/2019)ഇരുമ്പ പറമ്പിൽ ഹൗസിൽ റിട്ടേഡ് എസ്.ഐ സുദീശന്റെ വീട്ടിൽ നിന്നും മൂന്നു ആടുകളെ മോഷ്ടിച്ചു കടന്ന സംഘം സഞ്ചരിച്ചിരുന്ന KL-01 BF-2485 എന്ന ഓട്ടോയുടെ നമ്പർ വീട്ടിലെ സി സി ടീവിയിൽ നിന്നും കണ്ടെത്തി.തുടർന്ന് അരുവിക്കര സി ഐ അനിൽകുമാർ എസ് ഐ മണികണ്ഠൻ നായർ മോഹനകുമാർ എ എസ് ഐ സതീഷ് കുമാർ സി പി ഒ മാരായ രാം കുമാർ ഷാജിത് കുമാർ അലി സി പി ഒ രാജേഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത് ഒന്നാം പ്രതി ബാഹുലേയൻ നിരവധി കേസുകളിലെ പ്രതിയും മറ്റൊരു കേസ്സിൽ നിന്നും മൂന്നു ദിവസം മുൻപ് ജാമ്യത്തിൽ ഇറങ്ങുകയുമായിരുന്നു.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു